നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രാവലറിൽ കാർ ഇടിച്ചുകയറി
1496957
Tuesday, January 21, 2025 12:01 AM IST
കട്ടപ്പന: നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രാവലറിൽ നിയന്ത്രണം നഷ്ടമായ കാർ ഇടിച്ചുകയറി. കാഞ്ചിയാർ പള്ളിക്കവലയിലാണ് അപകടം ഉണ്ടായത്. കട്ടപ്പന ഭാഗത്തുനിന്നെത്തിയ ഗുഡ്സ് ട്രാവലർ പള്ളിക്കവലയിലെ വ്യാപാര സ്ഥാപനത്തിനു മുമ്പിൽ നിർത്തിയപ്പോൾ എതിർ ദിശയിൽനിന്നെത്തിയ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഗുഡ്സ് ട്രാവലറിനും കാര്യമായ കേടുപാടുകൾ സംഭവിച്ചു. കാറിൽ ഉണ്ടായിരുന്നവർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.