ചേന്പുംകണ്ടത്ത് ബൊലേറോ വീട്ടുമുറ്റത്തേക്കു മറിഞ്ഞു
1496958
Tuesday, January 21, 2025 12:01 AM IST
വണ്ടന്മേട്: ചേന്പുകണ്ടത്ത് ബൊലേറോ വീട്ടുമുറ്റത്തേക്കു മറിഞ്ഞു. ഇന്നലെ വൈകുന്നേരം നാലോടെയാണ് ്പകടമുണ്ടായത്. വാഹനത്തിലുണ്ടായിരുന്ന തമിഴ്നാട് ഗൂഡല്ലൂർ സ്വദേശി മോഹനനും ഭാര്യ സോറിഗ്ലയും രണ്ടു കുട്ടികളും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വണ്ടന്മേട്ടിൽനിന്നു നാട്ടിലേക്കു പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന വാഹനം എതിരേ വന്ന വാഹനത്തിനു സൈഡുകൊടുക്കുന്പോൾ നിയന്ത്രണംവിട്ട് റോഡ് സൈഡിലുള്ള ആനന്ദിന്റെ വീട്ടുമുറ്റത്തേക്കു മറിയുകയായിരുന്നു. വീടിനു സമീപം ഉണ്ടായിരുന്ന രണ്ട് കുടിവെള്ള ടാങ്കുകൾ തകർന്നു. വീട്ടിനുള്ളിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടം സംഭവിച്ചില്ല. പരിക്കേറ്റവർ പ്രഥമിക ചികിത്സക്കുശേഷം നാട്ടിലേക്കു പോയി.