അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
1496960
Tuesday, January 21, 2025 12:01 AM IST
കുട്ടിക്കാനം: കെ.കെ. റോഡിൽ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷനു സമീപം അഞ്ജാത വാഹനം ബൈക്കിന്റെ പിന്നിൽ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്കു തെറിച്ചു വീണ് യുവാവ് മരിച്ചു. മുറിഞ്ഞപുഴ പുന്നയ്ക്കൽ നാരായണന്റെ മകൻ ആർ. വിഷ്ണു (20) ആണ് മരിച്ചത്. 17 മാസം മുൻപ് ദേശീയപാതയിൽ വണ്ടിപ്പെരിയാർ കക്കിക്കവലയിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിഷ്ണുവിന്റെ സഹോദരൻ മനു മരിച്ചിരുന്നു.
ഞായറാഴ്ച രാത്രി 10.30ടെയാണ് അപകടം. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിഷ്ണു സഞ്ചരിച്ച ബൈക്കിന്റെ പിന്നിൽ ഇടിച്ച വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. വെള്ള പടുത കെട്ടിയ പിക്കപ് വാൻ ആണ് ബൈക്കിൽ ഇടിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംസ്കാരം വീട്ടു വളപ്പിൽ നടത്തി. മാതാവ്:സുശീല.