കുരുമുളകു ചെടികള്‍ വെട്ടിനശിപ്പിച്ചു
1496956
Tuesday, January 21, 2025 12:01 AM IST
അടിമാലി: മാങ്കുളം പാമ്പുംകയത്ത് സാമൂഹ്യവിരുദ്ധർ കുരുമുളക് ചെടികള്‍ വെട്ടിനശിപ്പിച്ചതായി പരാതി. പാമ്പുംകയം പന്നിപ്പാറയിൽ കളത്തില്‍പറമ്പില്‍ അഭിലാഷ്, കുന്നേല്‍ സെലിന് ജോസഫ് എന്നിവരുടെ കൃഷിയിടങ്ങളിലാണ് സാമൂഹ്യവിരുദ്ധര്‍ അതിക്രമം നടത്തിയത്.
നാളുകളായി പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷമാണെന്ന് കര്‍ഷകര്‍ പറയുന്നു. ഏതാനും നാളുകള്‍ക്ക് മുമ്പ് അഭിലാഷിന്റെ കൃഷിയിടത്തിലെ കായ്ഫലമുള്ള ഒരു കുരുമുളക് ചെടി വെട്ടിനശിപ്പിച്ചിരുന്നു. അന്ന് അഭിലാഷ് ഇത് കാര്യമായി എടുത്തില്ല. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീണ്ടും ഒന്നിലേറെ കുരുമുളക് ചെടികള്‍ സമാനരീതിയില്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസവും കുരുമുളക് ചെടികള്‍ വെട്ടിനശിപ്പിച്ചു.
കര്‍ഷകര്‍ പോലീസില്‍ പരാതി നല്കി. കായ്ഫലമുള്ള കുരുമുളക് ചെടികളാണ് വെട്ടിനശിപ്പിക്കപ്പെട്ടിട്ടുള്ളത്.