കട്ടപ്പന സഹ. ബാങ്ക് കുടുംബസംഗമം
1496955
Tuesday, January 21, 2025 12:01 AM IST
കട്ടപ്പന: കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കുടുംബസംഗമം കട്ടപ്പന സിഎസ്ഐ ഗാർഡനിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൽ നീറണാക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ജോയി കുടക്കച്ചിറ, മുനിസിപ്പൽ വൈസ് ചെയർമാൻ അഡ്വ. കെ.ജെ. ബെന്നി, ഉടുമ്പൻചോല അസി. രജിസ്ട്രാർ മോൻസി ജേക്കബ്, ഭരണസമിതി അംഗങ്ങളായ ജോയി ആനിത്തോട്ടം, ടി.ജെ. ജേക്കബ്, മനോജ് മുരളി, ബാബു ഫ്രാൻസിസ്, കെ.എസ്. സജീവമോൻ, സിനു വാലുമ്മേൽ, സെക്രട്ടറി റോബിൻസ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും നടന്നു.