ത്രിവേണി സംഗമത്തിൽ ഒഴുക്കിൽപ്പെട്ട യുവാക്കളെ നാട്ടുകാർ രക്ഷിച്ചു
1496663
Sunday, January 19, 2025 11:04 PM IST
മൂലമറ്റം: ത്രിവേണി സംഗമത്തിൽ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട രണ്ടു യുവാക്കളെ നാട്ടുകാർ രക്ഷപ്പെടുത്തി. ത്രിവേണി സംഗമം സന്ദർശിക്കാനെത്തിയ എറണാകുളം, പത്തനംതിട്ട സ്വദേശികളാണ് ഒഴുക്കിൽപ്പെട്ടത്. ഫറൈസ് (32), അഖിൽ (32) എന്നിവരാണ് ഇവിടെ കുളിക്കുന്നതിനിടെ ഒഴുകിപ്പോയത്.
സമീപത്തുണ്ടായിരുന്ന നാട്ടുകാർ രണ്ടു പേരേയും കയറിട്ടു കൊടുത്ത് രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം.
വിവരമറിഞ്ഞ് മൂലമറ്റം അഗ്നി രക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.
ത്രിവേണി സംഗമം സന്ദർശിക്കാൻ ഒട്ടേറെ പേർ എത്തുന്നുണ്ടെങ്കിലും ഇവിടെ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല.