സ്കൂൾ വാർഷികവും പിടിഎ പൊതുയോഗവും
1497241
Wednesday, January 22, 2025 3:31 AM IST
രാജാക്കാട്: രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ 69-ാം വാർഷികവും പിടിഎ പൊതുയോഗവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും 23, 24 തീയതികളിൽ നടക്കും. 23ന് രാവിലെ 9.30ന് പിടിഎ പൊതുയോഗം കുട്ടികളുടെ കലാപരിപാടികൾ. 11.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ പിടിഎ പ്രസിഡന്റ് എൻ.ആർ. സുഭാഷ് അധ്യക്ഷത വഹിക്കും.ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം നിർവഹിക്കും.
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷാകുമാരി മോഹൻകുമാർ, പ്രിൻസിപ്പൽ ഇൻ-ചാർജ് വി.കെ. ആറ്റ്ലി, ഹെഡ്മിസ്ട്രസ് ടി. രേഖാറാണി എന്നിവർ പ്രസംഗിക്കും.
സർവീസിൽനിന്നു വിരമിക്കുന്ന അധ്യാപകരായ പി.സി. പത്മനാഭൻ, എൻ. സുധ എന്നിവർക്ക് യാത്രയയപ്പ് നൽകും. 24ന് രാവിലെ 9.30ന് കുട്ടികളുടെ കലാപരിപാടികൾ, 11.30ന് നടക്കുന്ന വാർഷികസമ്മേളനം എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്യും.
എസ്എംസി ചെയർമാൻ റോയി പാലക്കാട്ട് അധ്യക്ഷത വഹിക്കും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ്, ഹെഡ്മിസ്ട്രസ് ടി. രേഖാറാണി, സീനിയർ അസിസ്റ്റന്റ്് സിന്ധു ഗോപാലൻ, വീണ അനൂപ്, എൻ.ആർ. സുഭാഷ്, അജിമോൻ കാട്ടുമന, പി.എസ്. അജയൻ, വി.കെ. ആറ്റ്ലി എന്നിവർ പ്രസംഗിക്കും.