റോഡരികിൽ നിന്ന അധ്യാപികയെ ജീപ്പ് ഇടിച്ചുതെറിപ്പിച്ചു
1497243
Wednesday, January 22, 2025 3:31 AM IST
മറയൂർ: മറയൂർ ഗവ. എൽപി സ്കൂൾ അധ്യാപികയ്ക്ക് ജീപ്പ് ഇടിച്ച് പരിക്ക്. വൈകുന്നേരം അഞ്ചോടെ പോലീസ് സ്റ്റേഷൻ ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. മറയൂർ സർക്കാർ എൽപി സ്കൂളിലെ അധ്യാപിക ഷെറിൻ വി. അരുണിനാണ് (26) പരിക്കേറ്റത്. ഇടിച്ച ശേഷം ജീപ്പ് നിർത്താതെ പോയതിനെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ജീപ്പും ഡ്രൈവർ ഹുസൈനെയും കസ്റ്റഡിയിൽ എടുത്തു.
ജീപ്പ് അമിത വേഗത്തിലായിരുന്നുവെന്ന് സമീപവാസികൾ പറഞ്ഞു. കാലിന് പരിക്കേറ്റ അധ്യാപികയെ മറയൂരിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.