തിരുനാളാഘോഷം
1496952
Tuesday, January 21, 2025 12:01 AM IST
ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി
ഏഴല്ലൂർ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയുടെ ശതാബ്ദി ആഘോഷ സമാപനവും വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളും 27 വരെ ആഘോഷിക്കുമെന്നു വികാരി ഫാ. ജോർജ് പുല്ലൻ അറിയിച്ചു. ഇന്നും നാളെയും വൈകുന്നേരം 4.30ന് ജപമാല , അഞ്ചിന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന. 23ന് രാവിലെ 10ന് സമർപ്പിത സംഗമം, വൈകുന്നേരം അഞ്ചിന് പൊന്തിഫിക്കൽ കുർബാന, സന്ദേശം-ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, 6.30നു നടക്കുന്ന ജൂബിലി സമ്മേളനം പി.ജെ.ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. ഫാ. മാത്യൂസ് മാളിയേക്കൽ, സിസ്റ്റർ മെർളിൻ, പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി സാജു, ബ്ലോക്ക് മെംബർ നീതു ഫ്രാൻസീസ്, പഞ്ചായത്ത് മെംബർമാരായ സാജൻ ചിമ്മിണിക്കാട്ട്, ജിന്റു കല്ലൂർക്കുന്നേൽ എന്നിവർ പ്രസംഗിക്കും. തുടർന്ന് പ്രതിഭകളെ ആദരിക്കൽ, സ്നേഹവിരുന്ന്.
24ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, ആരാധന, 4.30ന് വിശുദ്ധ കുർബാന.5.30ന് പ്രദക്ഷിണം. ആറിന് കൊടിയേറ്റ്. 25ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, അന്പ് എഴുന്നള്ളിക്കൽ, 4.30ന് വിശുദ്ധ കുർബാന, സന്ദേശം-മോണ്. പയസ് മലേക്കണ്ടത്തിൽ. ആറിന് തിരി പ്രദക്ഷിണം. 26ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന. 4.30ന് തിരുനാൾ കുർബാന-സന്ദേശം. 6.30ന് പ്രദക്ഷിണം, 8.30ന് നാടകം. 27ന് മരിച്ചവരുടെ ഓർമദിനം.
കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് പള്ളി
കരിങ്കുന്നം: സെന്റ് അഗസ്റ്റിൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ വിശുദ്ധ സെബാസ്ത്യാനോസിന്റെ തിരുനാൾ 23 മുതൽ 26 വരെ ആഘോഷിക്കും. 23നു രാവിലെ ആറിനു കൊടിയേറ്റ്, ലദീഞ്ഞ്, വിശുദ്ധ കുർബാന-മാർ ജോസഫ് പണ്ടാരശേരിൽ, 6.30ന് ദേവാലയത്തിന്റെ സുവർണ ജൂബിലി സ്മാരകമായി വിസിറ്റേഷൻ സന്യാസ സമൂഹം നൽകിയ സ്ഥലത്ത് നിർമിച്ച കുരിശുപള്ളിയുടെ വെഞ്ചരിപ്പ് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ നിർവഹിക്കും. തുടർന്ന് ജപമാല പ്രദക്ഷിണം.
25ന് രാവിലെ 6.30ന് വിശുദ്ധ കുർബാന-ഫാ.ജയിംസ് പട്ടത്തോട്ട്, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന-ഫാ. തോമസ് താന്നിയാനിക്കൽ, സന്ദേശം -ഫാ. സാബു മാലിത്തുരുത്തേൽ, 6.30ന് പ്രദക്ഷിണം, ഏഴിന് ലദീഞ്ഞ്, 8.45ന് ആശിർവാദം. 26ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന, 10ന് തിരുനാൾ റാസ -ഫാ. അലക്സ് ഓലിക്കര, സന്ദേശം- ഫാ. ജോസഫ് പുത്തൻപുര, 12.30ന് പ്രദക്ഷിണം, 1.30ന് വിശുദ്ധ കുർബാന, ആശിർവാദം- ഫാ. ജോണ് ചെന്നാക്കുഴി, രാത്രി ഏഴിന് മ്യൂസിക്കൽ നൈറ്റ് എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജയിംസ് വടക്കേക്കണ്ടം, അസി. വികാരി ഫാ. നിതിൻ വെട്ടിക്കാട്ടിൽ എന്നിവർ അറിയിച്ചു.
ചക്കിക്കാവ് വിമലഗിരി പള്ളി
ചക്കിക്കാവ്: വിമലഗിരി സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളും പ്ലാറ്റിനം ജൂബിലി സമാപനവും 24 മുതൽ 27 വരെ ആഘോഷിക്കുമെന്നു വികാരി ഫാ. ഫ്രാൻസീസ് ഇടത്തിനാൽ അറിയിച്ചു. 24നു വൈകുന്നേരം 4.50ന് കൊടിയേറ്റ്, തുടർന്ന് വിശുദ്ധ കുർബാന, സന്ദേശം -ഫാ. തോമസ് കൊച്ചോടയ്ക്കൽ, 6.15ന് ജപമാല റാലി.
25ന് വൈകുന്നേരം നാലിന് തിരുനാൾ കുർബാന, സന്ദേശം, ആറിന് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും. ഫാ. കുര്യൻ കാലായിൽ അനുഗ്രഹപ്രഭാഷണം നിർവഹിക്കും. ഡീൻ കുര്യാക്കോസ് എംപി, മാണി സി. കാപ്പൻ എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റ് കെ.എൻ. ഷിയാസ്, പ്രൊവിൻഷ്യൽ സിസ്റ്റർ കാർമൽ ജിയോ, പി.വി. ആൻഡ്രൂസ്, ജോണി ജോസഫ് എന്നിവർ പ്രസംഗിക്കും. ഏഴിന് സ്നേഹവിരുന്ന്.
26ന് 3.30ന് തിരുനാൾ റാസ- സന്ദേശം. ആറിന് പ്രദക്ഷിണം, 7.30ന് സമാപനാശിർവാദം, 7.45ന് ഗാനമേള. 27ന് മരിച്ചവരുടെ ഓർമ ദിനം , വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം.
അരിക്കുഴ സെന്റ് സെബാസ്റ്റ്യൻസ് പള്ളി
അരിക്കുഴ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 24 മുതൽ 26 വരെ ആഘോഷിക്കുമെന്നു വികാരി ഫാ. ജിൻസ് പുളിക്കൽ അറിയിച്ചു. 24ന് വൈകുന്നേരം അഞ്ചിന് കൊടിയേറ്റ്- 5.15ന് തിരുസ്വരൂപ പ്രതിഷ്ഠ, 5.30ന് വിശുദ്ധ കുർബാന, സന്ദേശം- മോണ്. പയസ് മലേക്കണ്ടത്തിൽ, ഏഴിന് ദിവ്യകാരുണ്യ ആരാധന, പ്രദക്ഷിണം. 25ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് അന്പ് പ്രദക്ഷിണം, അഞ്ചിന് ലദീഞ്ഞ്, 5.15ന് തിരുനാൾ കുർബാന. സന്ദേശം 6.45ന് പ്രദക്ഷിണം, 7.30ന് ലദീഞ്ഞ്, 7.45ന് തിരി പ്രദക്ഷിണം, 8.30ന് ആശിർവാദം.
26ന് രാവിലെ 6.45ന് വിശുദ്ധ കുർബാന, രാവിലെ 10നും വൈകുന്നേരം നാലിനും അന്പ് പ്രദക്ഷിണം, അഞ്ചിന് ലദീഞ്ഞ്, 5.15ന് തിരുനാൾ കുർബാന,സന്ദേശം. 6.45ന് പ്രദക്ഷിണം, 7.30ന് ലദീഞ്ഞ്, 7.45ന് തിരി പ്രദക്ഷിണം, 8.50ന് നാടകം. 27ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം .
ചെന്പകപ്പാറ സെന്റ് പീറ്റേഴ്സ് പള്ളി
ചെന്പകപ്പാറ: സെന്റ് പീറ്റേഴ്സ് പള്ളിയിൽ ഇടവക തിരുനാൾ 24നു തുടങ്ങുമെന്ന് വികാരി ഫാ. ജോർജ് തുന്പനിരപ്പേൽ അറിയിച്ചു. 24ന് വൈകുന്നേരം നാലിന് കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദീഞ്ഞ്, വിശുദ്ധ കുർബാന , വാഹന വെഞ്ചരിപ്പ്, ഭവനങ്ങളിലേയ്ക്ക് കഴുന്ന് എഴുന്നള്ളിക്കൽ.
25ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം നാലിന് ലദീഞ്ഞ്, ആഘോഷമായ തിരുനാൾ കുർബാന. 5.30ന് പ്രദക്ഷിണം കോയിക്കൽപടി പന്തലിലേക്ക്. സ്നേഹ വിരുന്ന്, നാടകം.
26ന് രാവിലെ 6.30ന് വിശുദ്ധ കുർബാന, വൈകുന്നേരം നാലിന് റാസ കുർബാന. 6.30ന് ടൗണ് പ്രദക്ഷിണം, വിശുദ്ധ കുർബാനയുടെ ആശീർവാദം.