ലക്ഷ്മി-വിരിപാറ റോഡിൽ കാറില്‍ സാഹസികയാത്ര
1496959
Tuesday, January 21, 2025 12:01 AM IST
അടിമാലി: മൂന്നാര്‍ ലക്ഷ്മി-വിരിപാറ റോഡിലൂടെ കാറില്‍ യുവാവിന്റെ സാഹസികയാത്ര. കാറിന്റെ മുന്‍ഭാഗത്തെ ഡോറില്‍ ഇരുന്നായിരുന്നു യുവാവിന്റെ യാത്ര. പിന്നാലെയെത്തിയ വാഹനയാത്രികരാണ് യുവാവിന്റെ സാഹസിക യാത്രയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.
നാളുകള്‍ക്ക് മുമ്പ് മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ ഇത്തരത്തില്‍ വാഹനത്തിലുള്ള സാഹസികയാത്ര ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യമുണ്ടായിരുന്നു. സമാന സംഭവങ്ങള്‍ വര്‍ധിച്ചതോടെ മോട്ടോര്‍ വാഹനവകുപ്പും പോലീസും നടപടിയും പരിശോധനയും കടുപ്പിച്ചു. ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു. ഇതിനു ശേഷം സാഹസികയാത്രയ്ക്ക് മുതിരുന്നവരുടെ എണ്ണം കുറഞ്ഞിരുന്നു. എന്നാൽ അടുത്തിടെ ഇത്തരം സംഭവങ്ങൾ വർധിച്ചതായി പറയുന്നു.