കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
1496675
Sunday, January 19, 2025 11:04 PM IST
തൊടുപുഴ: മണക്കാട് പഞ്ചായത്തിൽ ജലസേചന വകുപ്പ് ഏറ്റെടുത്ത് നവീകരിച്ച പുലിക്കുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം നടത്തി. 40 ലക്ഷത്തോളം രൂപ ചിലവഴിച്ചാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. ജേക്കബ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. ജലസേചന വകുപ്പ് അസി. എൻജനിയർ ഡേവിഡ് അൽഫോൻസ് ഏബ്രാഹം, റെജി കുന്നംകോട്ട്, വി.ബി. ദിലീപ് കുമാർ, ജോബ്, റോഷ്നി ബാബുരാജ്, ജോമോൻ ഫിലിപ്പ്, ഓമന ബാബു, ശ്രീജ രാജീവ്, പി.കെ. മഞ്ജുഷ എന്നിവർ പ്രസംഗിച്ചു.