സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ കാറിൽ ഇടിച്ചു മറിഞ്ഞു
1497240
Wednesday, January 22, 2025 3:31 AM IST
കട്ടപ്പന: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ കാറിൽ ഇടിച്ചുമറിഞ്ഞു. ചൊവ്വാഴ്ച രാവിലെ അടിമാലി - കുമിളി ദേശീയപാതയുടെ ഭാഗമായ കട്ടപ്പന - വെള്ളിയാംകുടി റോഡിൽ ക്യാപിറ്റൽ പെട്രോൾ പമ്പിന് മുൻഭാഗത്താണ് അപകടമുണ്ടായത്.
കാർ പെട്രോൾ പമ്പിലേക്ക് തിരിയുന്നതിനിടെ വെള്ളയാംകുടി ഭാഗത്തുനിന്നും വന്ന ഓട്ടോറിക്ഷ കാറിൽ ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ വരുന്നത് ശ്രദ്ധിക്കാതെ കാർ മുന്നോട്ട് എടുത്തതാണ് അപകടകാരണം എന്നാണ് നിഗമനം. കാറിൽ ഇടിച്ചതോടെ നിയന്ത്രണം നഷ്ടമായ ഓട്ടോറിക്ഷ റോഡിൽ വിലങ്ങനെ മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന 1,3,5,8 ക്ലാസ് വിദ്യാർത്ഥികളായ നാല് കുട്ടികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.