വ്യാപാരി സംരക്ഷണജാഥയ്ക്ക് സ്വീകരണം നൽകി
1497246
Wednesday, January 22, 2025 3:31 AM IST
ചെറുതോണി: സംസ്ഥാന വ്യാപാരി വ്യവസായ സമിതി നയിക്കുന്ന വ്യാപാര സംരക്ഷണജാഥയ്ക്ക് ചെറുതോണിയിൽ സ്വീകരണം നൽകി.സ്വീകരണ പരിപാടികൾക്ക് വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ നേതൃത്വം നൽകി. 13 ന് കാസർഗോഡ്നിന്ന് ആരംഭിച്ച ഇ.എസ്. ബിജു ജാഥാക്യാപ്റ്റനായുള്ള വ്യാപാര സംരക്ഷണ ജാഥയ്ക്കാണ് ചെറുതോണിയിൽ സ്വീകരണം നൽകിയത്.
ചെറുതോണി ഫെഡറൽ ബാങ്ക് പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി സെൻഡ്രൽ ജംഗ്ഷനിൽ സമാപിച്ചു.തുടർന്ന് നടന്ന യോഗത്തിൽ ജാഥാ അംഗങ്ങൾക്ക് സ്വീകരണം നൽകി. ജോസ് വർഗീസ് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ ഇ.എസ്. ബിജു, റോജി പോൾ, ബി.പി.എസ്. ഇബ്രാഹിംകുട്ടി, ബിജു മട്ടയ്ക്കൽ, എ. തങ്ങൾകുട്ടി, ലെനിൻ ഇടപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.