ബൈക്കിൽ മരണപ്പാച്ചിൽ; മന്ത്രിക്ക് പരാതി നൽകി
1496961
Tuesday, January 21, 2025 12:01 AM IST
രാജാക്കാട്: ഇരുചക്ര വാഹനങ്ങളിലെ സൈലൻസർ അഴിച്ചു മാറ്റി കാതടപ്പിക്കുന്ന ശബ്ദത്തിൽ പ്രധാന റോഡിലൂടെ മരണപ്പാച്ചിൽ നടത്തുന്നത് നിത്യസംഭവമായി. ഹെൽമെറ്റ് പോലും ധരിക്കാതെ ഒരുപറ്റം യുവാക്കളാണ് സാഹസികയാത്ര നടത്തുന്നത്. ഭയാനകമായ ശബ്ദം വിദ്യാർഥികൾക്കും രോഗികൾക്കും ദുരിതമാകുകയാണ്.
സഹികെട്ട നാട്ടുകാരും ചില സന്നദ്ധസംഘടനകളും മന്ത്രി ഗണേഷ് കുമാറിന് രേഖാമൂലം പരാതി അയച്ചിരിക്കുകയാണ്.
രാജാക്കാട്, ബൈസണ്‍വാലി, രാജകുമാരി, സേനാപതി മേഖലകളിലെ റോഡുകളിലാണ് മരണപ്പാച്ചിൽ കൂടുതലായുമുള്ളത്.