ജനകീയസമിതി പ്രതിഷേധപ്രകടനം നടത്തി
1497242
Wednesday, January 22, 2025 3:31 AM IST
കട്ടപ്പന: ലഹരിവിരുദ്ധ ജനകീയസമിതിയുടെ നേതൃത്വത്തിൽ പുളിയൻമലയിൽ ലഹരിമുക്ത പുളിയന്മല എന്ന മുദ്രാവാക്യം ഉയർത്തി പ്രകടനവും യോഗവും നടത്തി.
ഉടുമ്പൻചോല എക്സൈസ് സബ് ഇൻസ്പെക്ടർ ജി. വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു.
വണ്ടൻമേട് പഞ്ചായത്തംഗം സെൽവി ശേഖർ അധ്യക്ഷത വഹിച്ചു. എഡിഎസ് പ്രസിഡന്റ്് സുമ തങ്കപ്പൻ, സിപിഎം ലോക്കൽ സെക്രട്ടറി എൻ. രാജേന്ദ്രൻ, കോൺഗ്രസ് വണ്ടൻമേട് മണ്ഡലം സെക്രട്ടറി ജഗദീശൻ അറുമുഖം, നെടുംകണ്ടം ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ്് ബിജു ജോസഫ്, ടി.വി. സതീഷ്, മരിയ കൃഷ്ണൻ, രാജി ബിജു, ജിനീഷ് തങ്കച്ചൻ തുടങ്ങിയവർ നേതൃത്വം നൽകി.