രക്തദാന, ഹെയർ ഡൊണേഷൻ ക്യാന്പ്
1496666
Sunday, January 19, 2025 11:04 PM IST
തൊടുപുഴ: ഗാഡിയൻസ് ഓഫ് ലൈഫ് രക്തദാന വാട്സ്ആപ്പ് കൂട്ടായ്മ, ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് ആപ്തമിത്ര എന്നിവയുടെ നേതൃത്വത്തിൽ തൊടുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ തൊടുപുഴ ഐഎംഎയുടെ സഹകരണത്തോടെ രക്തദാന, ഹെയർ ഡൊണേഷൻ ക്യാന്പും ഡയാലിസിസ് രോഗികൾക്കുള്ള കിറ്റ് വിതരണവും നടത്തി.
ജില്ലാ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ആർ. ഷിനോയി ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.എ. ജാഫർഖാൻ അധ്യക്ഷത വഹിച്ചു. ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം തൊടുപുഴ എസ്ഐ എൻ.എസ്. റോയിയും ഹെയർ ഡൊണേഷൻ ക്യാന്പ് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. മീരാണ്ണനും നിർവഹിച്ചു.
മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരണിയിൽ, ഫയർ ആൻഡ് റെസ്ക്യൂ സിവിൽ ഡിഫൻസ് കോ-ഓർഡിനേറ്റർ അജയകുമാർ, വിനോദ് പുഷ്പാംഗദൻ, സി.കെ. നവാസ്, ഷെരിഫ് സർഗം, നിസാർ എം. കാസിം, കെ.എ. നാസർ എന്നിവർ പ്രസംഗിച്ചു. ഉജ്വല ബാല്യ പുരസ്കാരം നേടിയ മുഹമ്മദ് ആൽഫിനെ ചടങ്ങിൽ ആദരിച്ചു.