ലേബർ മൂവ്മെന്റ് അസംഘടിതമേഖലയിലെ കാരുണ്യത്തിന്റെ മുഖം: മാർ മഠത്തിക്കണ്ടത്തിൽ
1496668
Sunday, January 19, 2025 11:04 PM IST
മൂവാറ്റുപുഴ: അസംഘടിതർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടി കാരുണ്യത്തിന്റെ മുഖമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കേരള ലേബർ മൂവ്മെന്റെന്ന് കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ.
ലേബർമൂവമെന്റ് കോതമംഗലം രൂപത വാർഷിക പൊതുയോഗം മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ അസംഘടിതരുടെ അവകാശങ്ങൾ നോയെടുക്കാൻ കെഎൽഎംനോടു ചേർന്നുനിന്നു പ്രവർത്തിക്കാൻ അംഗങ്ങൾക്ക് കഴിയണമെന്നും ബിഷപ് പറഞ്ഞു. ചടങ്ങിൽകെഎൽഎം ഡയറക്ടറിയുടെ പ്രകാശനവും ബിഷപ് നിർവഹിച്ചു.
രൂപത പ്രസിഡന്റ് അഡ്വ. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോണ്‍.പയസ് മലേക്കണ്ടത്തിൽ മുഖ്യപ്രഭാഷണവും ഡയറക്ടർ ഫാ. അരുണ്‍ വലിയതാഴത്ത് ആമുഖ പ്രഭാഷണവും നടത്തി.
ലേബർ ബാങ്കിന്റെയും കഐൽഎം വെബ്സൈറ്റിന്റെയും ഉദ്ഘാടനം സംസ്ഥാന ഡയറക്ടർ ഫാ. പ്രസാദ് കണ്ടത്തിപ്പറന്പിൽ നിർവഹിച്ചു.
വിവിധ മേഖലകളിൽ വിജയികളായവരെ സംസ്ഥാന പ്രസിഡന്റ് ബാബു തണ്ണിക്കോട്ട് ആദരിച്ചു.
മുനിസിപ്പൽ കൗണ്‍സിലർ ജിനു മടേയ്ക്കൽ, സെക്രട്ടി ജയൻ റാത്തപ്പിള്ളിൽ, വൈസ് പ്രസിഡന്റ് പോൾസണ്‍ മാത്യു, ആനിമേറ്റർ സിസ്റ്റർ സൂസി മരിയ, വനിതാ ഫോറം പ്രസിഡന്റ് ലിറ്റി റോണി, ജോണ്സണ് കറുകപ്പിള്ളിൽ, ബെറ്റി കോരച്ചൻ എന്നിവർ പ്രസംഗിച്ചു.
യോഗത്തിൽ കെഎൽഎം അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വിവിധ ഇടവകകളിൽനിന്നായി 250-ഓളം ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുത്തു.