ലിനുവിന്റെ കുഞ്ഞാട് ഗിന്നസിലേക്ക്
1496670
Sunday, January 19, 2025 11:04 PM IST
പീരുമേട്: ലോകത്തിലെ ഏറ്റവും ചെറിയ പ്രായത്തിൽ പ്രസവിച്ച ആട് എന്ന പദവി പീരുമേടിന് സ്വന്തമാകും. പീരുമേട് കുട്ടിക്കാനം എം.ബി.സി കോളജിലെ മെക്കാനിക്കൽ ഇൻസ്ട്രക്ടർ ലിനു പീറ്ററിന്റെ കനേഡിയൻ പിഗ്മി വിഭാഗത്തിലുള്ള പെണ്ണാടാണ് ഈ നേട്ടത്തിലേക്ക് എത്തുക. നൽപത് സെന്റീമീറ്റർ മാത്രമാണ് നാല് വയസ് പൂർത്തിയായ ഈ പെണ്ണാടിന്റെ ഉയരം. രണ്ടു മാസം പ്രയമുള്ള കുട്ടിയും തള്ളയും പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നു.
ഗിന്നസ് റിക്കാർഡിന്റെ മാർഗനിർദേശമനുസരിച്ചുള്ള പ്രക്രിയകൾ പൂർത്തിയാക്കി രേഖകൾ അവർക്ക് അയച്ചു നൽകും. വണ്ടിപ്പെരിയാർ മൃഗാശുപത്രിയിലെ സർജൻ ഡോ. വി.എസ്. ശില്പ, ഫിൽഡ് ഓഫിസർമാരായ ജയൻ, രാജ് എന്നിവരടങ്ങിയ സംഘം സങ്കേതിക കാര്യങ്ങൾ വിലയിരുത്തി. ഗിന്നസ് ജേതാക്കളായ സുനിൽ ജോസഫ്, അശ്വിൻ വാഴുവേലിൽ എന്നിവർ നിരീക്ഷകരായിരുന്നു, അനിഷ് എം. ഛായാഗ്രഹകനായിരുന്നു. പക്ഷിമൃഗാദികളെ പരിപാലിക്കുന്ന ലിനുവിന്റെ മേലേമണ്ണിൻ ഹിൽവ്യു ഫാമിന്റെ മേൽനോട്ടം ഭാര്യ അനു ജോസും വിദ്യാർഥികളായ ലൂദ്, ലിനറ്റ് എന്നിവർ ചേർന്ന് നിർവഹിക്കുന്നു.