ഡിവൈഎസ്പി ഓഫീസ് മാർച്ച് നടത്തി
1494226
Saturday, January 11, 2025 12:20 AM IST
കട്ടപ്പന: കട്ടപ്പന റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ നിക്ഷേപം തിരികെ കിട്ടാത്തതിനെത്തുടർന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് കട്ടപ്പന ബ്ലോക്കു കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഡിവൈഎസ്പി ഓഫീലിലേക്ക് മാര്‍ച്ച് നടത്തി. കേരളത്തിലെ മുഴുവൻ സഹകരണ സ്ഥാപനങ്ങളെയും കമ്യൂണിസ്റ്റ് പാർട്ടി കൊള്ളയടിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് എഐസിസി അംഗം അഡ്വ. ഇ.എം. അഗസ്തി ആരോപിച്ചു.
വ്യാപാരി മുളങ്ങാശേരി സാബു കഴിഞ്ഞ 20നാണ് സൊസൈറ്റിക്കു മുന്നിൽ ജീവനൊടുക്കിയത്.
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. യുഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി, കെപി സിസി സെക്രട്ടറി തോമസ് രാജൻ, അഡ്വ. സേനാപതി വേണു, ജോർജ് ജോസഫ് പടവൻ, എം.ഡി. അർജുനൻ, തുടങ്ങിയവർ പ്രസംഗിച്ചു. പോലീസ് സ്റ്റേഷന് സമീപം മാർച്ച് തടഞ്ഞതോടെ നേരിയ സംഘർഷമുണ്ടായി.