ജോഷിന് ശ്രേഷ്ഠ പുരസ്കാരം
1494219
Saturday, January 11, 2025 12:20 AM IST
തിരുവനന്തപുരം: അനന്തപുരി സാംസ്കാരിക കൂട്ടായ്മ ഏർപ്പെടുത്തിയ 2024ലെ ശ്രേഷ്ഠ പുരസ്ക്കാരത്തിന് എൻ.എസ്. ജോഷ് അർഹനായി. കാർഷികമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് അവാർഡ്.
കേരള സർക്കാരിന്റെ ഹരിത കീർത്തി അവാർഡ്, മികച്ച ഫാം ഓഫീസർക്കുള്ള സംസ്ഥാനതല അവാർഡ് തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. 19ന് തിരുവനന്തപുരം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് അനന്തപുരി സാംസ്കാരിക കൂട്ടായ്മ ഭാരവാഹികളായ കെ. പി. സായ്രാജ്, എസ്. കെ. സുരേഷ് എന്നിവർ അറിയിച്ചു. തിരുവനന്തപുരം ചിറയിൻകീഴ് തുണ്ടതിൽ കുടുംബാംഗമാണ് ജോഷ്. ഷാരയാണ് ഭാര്യ. ഷാരോണ്‍, ദേവയാനി എന്നിവർ മക്കളാണ്.