സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും
1494224
Saturday, January 11, 2025 12:20 AM IST
വെള്ളാരംകുന്ന്: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന ഓഫീസ് അസിസ്റ്റന്റ് ഷാന്റിമോൾ ജോണിനുള്ള യാത്രയയപ്പും നടന്നു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അജിൻ പൊട്ടനാനിയിൽ പതാക ഉയർത്തി. കാഞ്ഞിരപ്പള്ളി രൂപത കോർപറേറ്റ് മാനേജർ ഫാ. ഡൊമനിക് അയലൂപ്പറന്പിൽ യോഗം ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ. ഡോ. അഗസ്റ്റിൻ പുതുപ്പറന്പിൽ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ജോർജ് ജോസഫ് കണിപറന്പിൽ, ഗ്രാമപഞ്ചായത്ത് മെംബർമാരായ ജിസ് ബിനോയി, റോബിൻ കാരക്കാട്ട്, സ്റ്റാഫ് പ്രതിനിധി ദേവസ്യ ആന്റണി, സ്കൂൾ ലീഡർ ജീവൻ ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പ്രിൻസിപ്പൽ റെജി ടി. തോമസ് സ്വാഗതവും ഹെഡ്മിസ്ട്രസ് സിസ്റ്റർ മിനി ജോണ്‍ നന്ദിയും പറഞ്ഞു.
കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. എച്ച്എസ്എസ് വിഭാഗം നവീകരിച്ച സ്റ്റാഫ് റൂം, പ്രിൻസിപ്പൽ റൂം, കൗണ്‍സലിംഗ് റൂം, സിക്ക്റൂം തുടങ്ങിയവയുടെ വെഞ്ചരിപ്പ് കോർപറേറ്റ് മാനേജർ ഫാ. ഡൊമിനിക് അയലൂപറന്പിൽ നിർവഹിച്ചു.