പിഎംഎവൈ വീടുകളുടെ നിർമാണോദ്ഘാടനം
1494225
Saturday, January 11, 2025 12:20 AM IST
ഇളംദേശം: ബ്ലോക്ക് പഞ്ചായത്തിന് പിഎംഎവൈ കേന്ദ്രാവിഷ്കൃത പദ്ധതിയിൽപ്പെടുത്തി അനുവദിച്ച വീടുകളുടെ നിർമാണോദ്ഘാടനം ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി കാവാലം അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെംബർമാരായ ഇന്ദു സുധാകരൻ, എം.ജെ. ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍മാരായ ജിജി സുരേന്ദ്രൻ, നൈസി ഡെനിൽ, ആൻസി സോജൻ, സിബി ദാമോദരൻ, മെംബർമാരായ ആൽബർട്ട് ജോർജ്, കെ.കെ. രവി, ഷൈനി സന്തോ ഷ്. കെ.എസ്. ജോണ്‍, ടെസിമോൾ മാത്യു, മിനി ആന്റണി, മാത്യു കെ. ജോണ്‍, ഡാനിമോൾ വർഗീസ് എന്നിവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്തിൽ പിഎംഎവൈ പദ്ധതിയിലുൾപ്പെടുത്തി 1662 വീടുകളാണ് അനുവദിച്ചിരിക്കുന്നത്.