തിരുനാളാഘോഷം
1494222
Saturday, January 11, 2025 12:20 AM IST
നെല്ലിപ്പാറ സെന്റ് സേവ്യേഴ്സ് പള്ളി
കാമാക്ഷി: നെല്ലിപ്പാറ സെന്റ് സേവ്യേഴ്സ് പള്ളിയിൽ ഇടവകതിരുനാൾ ഇന്നും നാളെയും. ഇന്ന് വൈകുന്നേരം നാലിന് കൊടിമരം വെഞ്ചരിപ്പ്, കൊടിയേറ്റ്, ലദീഞ്ഞ്, 4.30ന് പാട്ടുകുർബാന -ഫാ. ജേക്കബ് മങ്ങാടംപള്ളിൽ, 5.30ന് ചാവറ കുരിശടിയിലേക്കു പ്രദക്ഷിണം.
നാളെ രാവിലെ ഏഴിന് വിശുദ്ധ കുർബാന, 10ന് ആഘോഷമായ തിരുനാൾ കുർബാന-ഫാ. പ്രിൻസ് പരത്തിനാൽ സിഎംഐ, സെന്റ് സെബാസ്റ്റ്യൻസ് കപ്പേളയിലേക്കു പ്രദക്ഷിണം, ദിവ്യകാരുണ്യ ആശീർവാദം, രാത്രി ഏഴിന് മൂവാറ്റുപുഴ ഏയ്ഞ്ചൽ വോയ്സിന്റെ ഗാനമേള എന്നിവയാണ് പിരിപാടികളെന്ന് വികാരി ഫാ. മാത്യു വിളക്കുമരുതുങ്കൽ അറിയിച്ചു.
വടക്കുംമുറി സെന്റ് ജോസഫ് പള്ളി
വടക്കുംമുറി: സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ ഇടവക മധ്യസ്ഥന്റെ തിരുനാളിന് ഇന്ന് വൈകുന്നേരം അഞ്ചിന് കൊടിയേറും. തുടർന്ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, പരേത സ്മരണ-ഫാ.നിധിൻ വെട്ടിക്കാട്ടിൽ.
നാളെ വൈകുന്നേരം 5.15ന് തിരുനാൾ കുർബാന-ഫാ. മാത്യൂസ് വലിയ പുത്തൻപുരയിൽ, സന്ദേശം -ഫാ. ചാക്കോ വണ്ടൻകുഴിയിൽ, ഏഴിന് പ്രദക്ഷിണം, ലദീഞ്ഞ് -ഫാ. തോമസ് കീന്തനാനിക്കൽ, 8.15ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം-ഫാ. ജോണ് ചേന്നാക്കുഴി എന്നിവയാണ് തിരുക്കർമങ്ങളെന്ന് ഫാ. ദീപു ഇറപുറത്ത് അറിയിച്ചു.
പെരുന്പിള്ളിച്ചിറ സെന്റ് ജോസഫ് പള്ളി
തൊടുപുഴ: പെരുന്പിള്ളിച്ചിറ സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ഇന്നും നാളെയും നടക്കും. ഇന്നു രാവിലെ 6.15ന് ജപമാല, 6.45ന് കൊടിയേറ്റ്, 6.50ന് വിശുദ്ധ കുർബാന, 7.45ന് നൊവേന, 7.55ന് തിരുസ്വരൂപ പ്രതിഷ്ഠ, എട്ടിന് അന്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന സന്ദേശം -ഫാ. ജോസഫ് കൂനാനിക്കൽ, 6.30ന് വിശ്വാസ പ്രഘോഷണ റാലി, ഏഴിന് ലദീഞ്ഞ്, 7.45ന് സമാപന പ്രാർഥന.
നാളെ രാവിലെ 6.30ന് ജപമാല, ഏഴിന് വിശുദ്ധ കുർബാന, എട്ടിന് അന്പ് എഴുന്നള്ളിക്കൽ, വൈകുന്നേരം 4.30ന് ജപമാല, അഞ്ചിന് തിരുനാൾ കുർബാന, സന്ദേശം- ഫാ. ആന്റണി പുത്തൻകുളം, 6.30ന് പ്രദക്ഷിണം, ഏഴിന് ലദീഞ്ഞ്, 7.15ന് പ്രദക്ഷിണം. 13ന് രാവിലെ 6.15ന് വിശുദ്ധ കുർബാന, ഏഴിന് സെമിത്തേരി സന്ദർശനം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജോണ് ജെ. ചാത്തോളിൽ അറിയിച്ചു.
മലയിഞ്ചി സെന്റ് തോമസ് പള്ളി
മലയിഞ്ചി: സെന്റ് തോമസ് പള്ളിയിൽ തോമ്മാശ്ലീഹായുടെയും വിശുദ്ധ സെബാസ്ത്യാനോസിന്റെയും തിരുനാൾ ഇന്നും നാളെയും നടക്കും. ഇന്ന് വൈകുന്നേരം 3.30ന് കൊടിയേറ്റ്, ലദീഞ്ഞ്, നൊവേന, തിരുസ്വരൂപ പ്രതിഷ്ഠ, അന്പ് വെഞ്ചരിപ്പ്, വിശുദ്ധ കുർബാന -ഫാ. ജോർജ് നെടുങ്ങാട്ട്, സന്ദേശം ഫാ. ഫെബിൻ കുന്നത്ത്, പ്രദക്ഷിണം.
നാളെ രാവിലെ 10ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുർബാന, സന്ദേശം - ഫാ. ജയിംസ് മുണ്ടോളിക്കൽ, പ്രദക്ഷിണം. 13ന് ഏഴിന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം എന്നിവയാണ് പരിപാടികളെന്ന് വികാരി ഫാ. ജോർജ് എടത്തല അറിയിച്ചു.