ഹോട്ടൽ ഉടമ കുഴഞ്ഞുവീണു മരിച്ചു
1494200
Friday, January 10, 2025 11:07 PM IST
ഇടുക്കി (കഞ്ഞിക്കുഴി): ഹോട്ടലിൽ ജോലിക്കിടെ ഉടമ കുഴഞ്ഞുവീണു മരിച്ചു. വെൺമണി ഉമ്മൻചാണ്ടി കോളനി സ്വദേശി പുത്തൻപുരക്കൽ സുരേഷിന്റെ ഭാര്യ മായ (45) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പഴയരിക്കണ്ടത്തുള്ള ഹോട്ടലിൽ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് തൊടുപുഴയിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സംസ്കാരം നടത്തി.