വേറിട്ട അനുഭവമായി ഗ്രാമോത്സവം
1489928
Wednesday, December 25, 2024 4:32 AM IST
അറക്കുളം: ദേശീയ കർഷക ദിനത്തോടനുബന്ധിച്ച് അറക്കുളത്ത് നടന്ന ഗ്രാമോത്സവം വേറിട്ട അനുഭവമായി. കിസാൻ സർവീസ് സൊസൈറ്റിയുടെയും അറക്കുളം ജയ്ഹിന്ദ് ലൈബ്രറിയുടെയും നേതൃത്വത്തിലാണ് ഗ്രാമോത്സവം സംഘടിപ്പിച്ചത്. കർഷകരുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ച നാടൻ ചന്തയും ഇതോടൊപ്പം ഒരുക്കി. ചടങ്ങിനോടനുബന്ധിച്ച് മികച്ച കർഷകരെ ആദരിച്ചു.
കെഎസ്എസ് യൂണിറ്റ് വൈസ് പ്രസിഡന്റ് ജോണ്സൻ ചോറ്റുപാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജോയി ജോസഫ് മൂക്കൻതോട്ടം ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സിൽ താലൂക്ക് പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തി.
പി.എ.വേലുക്കുട്ടൻ, സണ്ണി കൂട്ടുങ്കൽ, ജിഷ സാബു, അജികുന്നത്ത്, ഡോ.പി.എം മാത്യു, ജോസഫ് ജെ. ഓലിക്കൽ എന്നിവർ പ്രസംഗിച്ചു. നാനോ ടെക്നോളജി കൃഷി രീതി, വളപ്രയോഗം എന്നിവയെ സംബന്ധിച്ച് ബി.ശ ്യാംകുമാർ, പി.ആർ. ജയിൻ എന്നിവർ ക്ലാസ് നയിച്ചു.