കേക്കിൽ പുത്തൻരുചി നിറച്ച് ഇന്ത്യൻ ബേക്കറി
1489401
Monday, December 23, 2024 3:59 AM IST
തൊടുപുഴ: ക്രിസ്മസിനെയും പുതുവത്സരത്തെയും വരവേൽക്കാൻ ഇത്തവണയും വിവിധ രുചികളിലും വർണങ്ങളിലുമുള്ള കേക്കുകളുമായി തൊടുപുഴയിലെ ഇന്ത്യൻ ബേക്കറി ഒരുങ്ങി.
ഓരോ വർഷവും വിവിധ രൂപത്തിലും വൈവിധ്യമാർന്ന രുചിക്കൂട്ടുകളിലും തയാറാക്കുന്ന കേക്കുകളാണ് ഇന്ത്യൻ ബേക്കറിയുടെ പ്രത്യേകത. മുട്ട ചേർക്കാത്തതും മധുരം ഇല്ലാത്തതുമായ കേക്കുകൾ ഇന്ത്യൻ ബേക്കറിയുടെ മാത്രം പ്രത്യേകതയാണ്.
പ്ലം ഡിലൈറ്റ്, പ്ലം സെലസ്റ്റിയൽ, ഇംഗ്ലീഷ് പ്ലം (വൈറ്റ് പ്ലം), റോയൽ റിച്ച് പ്ലം, ബട്ടർ സ്കോച്ച്, ഹണി കാരറ്റ്, നട്ടർ കേക്ക്, ചോക്കോ ബനാനാ, ചോക്കോ മാർബിൾ, പൈനാപ്പിൾ കേക്ക്, മിൽക്ക് മാർബിൾ, ഗി കേക്ക്, വാനില കാരമൽ ഫുഡ്ജ്, ചോക്കോ കാരമൽ ഫുഡ്ജ്, ഹണി വാൽനട്ട്, കാരമൽ വാൽനട്ട്, ഫിഗ് ആന്റ് ഹണി, ബ്ലുബെറി ആൽമോൻഡ്, റോയൽ ഫുഡ്ജ്, മാംഗോ ആൽമോൻഡ്. സ്പോഡ് റെഡ് ബി തുടങ്ങി നവീന രീതിയിലുള്ള കേക്കുകളാണ് ഇത്തവണ ഇന്ത്യൻ ബേക്കറി ക്രിസ്മസ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.
പ്ലം, കാരറ്റ്, ചോക്ലേറ്റ്, പൈനാപ്പിൾ, മിൽക്ക്, സാർക്ക് ചോക്ലേറ്റ്, ചോക്ലേറ്റ് മാർബിൾ, വാനില, സ്റ്റോബറി, ബട്ടർ ഐസിംഗ്, ഫ്രഷ് ക്രീം, ടീ ടൈം, ചീസ് എന്നിവയുടെ വിപുലമായ ശേഖരവും തൊടുപുഴയിലും മുട്ടത്തുമായി പ്രവർത്തിക്കുന്ന അഞ്ച് ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്.
ക്രിസ്മസ് പ്രമാണിച്ച് എല്ലാ കേക്കുകളും പ്രത്യേകമായി രൂപകൽപ്പന ചെയ്താണ് പുറത്തിറക്കിയിരിക്കുന്നത്. പ്ലം പാരഡൈസ്, പ്ലം ഡെലീഷ്യോ, പ്ലംസ് ആന്ഡ് ജോയ്, ഹണി കാരറ്റ് കേക്ക്, സ്പെഷൽ ചോക്ലേറ്റ്, സ്പെഷൽ മാർബിൾ കേക്കുകളും ഇന്ത്യൻ ബേക്കറിയുടെ തനിമ വിളിച്ചോതുന്നവയാണ്.
കേരളത്തിനു പുറമേ ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലും ഓർഡർ അനുസരിച്ച് കേക്കുകൾ നൽകി വരുന്നുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ ഷീബ ടോമി അറിയിച്ചു. ഫോണ്. 9544890036.