ആദിവാസി യുവാവിനെ മർദിച്ചതായി പരാതി
1489759
Tuesday, December 24, 2024 7:16 AM IST
അടിമാലി: ലഹരി ഉപയോഗിച്ച് ശല്യം ചെയ്ത സാമൂഹ്യവിരുദ്ധര്‍ക്കെതിരേ പരാതി നല്കിയ ആദിവാസി യുവാവിനെ മര്‍ദിച്ചതായി പരാതി. അടിമാലി അഞ്ചാംമൈല്‍ ആദിവാസിക്കുടിയിലാണ് സംഭവം. മര്‍ദനത്തില്‍ പരിക്കേറ്റ കുടിനിവാസിയായ മനോജിനെ കോതമംഗലത്തും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
മനോജിനെ രാത്രിയില്‍ വീട്ടിലെത്തി ഒരു സംഘം ആളുകള്‍ വിളിച്ചിറക്കി മര്‍ദിക്കുകയായിരുന്നെന്നു പറയുന്നു. ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ മൊഴി രേഖപ്പെടുത്തുമെന്നും ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.