മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ തിരുനാൾ
1489410
Monday, December 23, 2024 4:06 AM IST
കുമളി: ഒന്നാംമൈൽ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ ഇടവക തിരുനാൾ തുടങ്ങി. ഇന്നു രാവിലെ ആറിന് പ്രഭാത പ്രാർഥന, വിശുദ്ധ കുർബാന. 24ന് രാവിലെ 6.30ന് പ്രഭാതനമസ്കാരം, വിശുദ്ധ കുർബാന, രോഗികൾക്ക് ഭവനങ്ങളിൽ വിശുദ്ധകുർബാന നല്കൽ, വൈകുന്നേരം ആറിന് യൽദാ ശുശ്രൂഷ, വിശുദ്ധ കുർബാന. 25ന് ക്രിസ്മസ് തിരുക്കർമങ്ങൾ.
26ന് രാവിലെ 6.30ന് തിരുവല്ല കത്തീഡ്രലിൽ ഡീക്കൻ കുര്യൻ പാറത്താനത്തിന്റെ പൗരോഹിത്യ സ്വീകരണം.27ന് രാവിലെ എട്ടിന് തിരുവല്ല അതിരൂപത ബിഷപ് തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയ്ക്കും ഇടവകാംഗവും നവ വൈദികനുമായ ഫാ. കുര്യൻ പാറത്താനത്തിനും സ്വീകരണം, പ്രഭാത നമസ്കാരം, പ്രഥമ ദിവ്യ ബലിയർപ്പണം - ഫാ. കുര്യൻ പാറത്താനത്ത്, അനുമോദന സമ്മേളനം, ഇവാനിയൻ ഭവനത്തിന്റെ താക്കോൽ കൈമാറ്റം, സ്നേഹവിരുന്ന്.
28ന് രാവിലെ 6.30 ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, സെമിത്തേരിയിൽ ധൂമ പ്രാർഥന, വാഹന ആശീർവാദം, വൈകുന്നേരം 6.30ന് അട്ടപ്പള്ളം കുരിശടിയിൽ സന്ധ്യാപ്രാർത്ഥന - ഫാ. ജോണ് പടിപ്പുരക്കൽ, സന്ദേശം - ഫാ. ജോണ് പാൽക്കുളം, പ്രദക്ഷിണം പള്ളിയിലേക്ക്. 29ന് രാവിലെ 6.30ന് പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന - ഫാ. കുര്യൻ പാറത്താനത്ത്, കുട്ടികളുടെ വിശുദ്ധ കുർബാന സ്വീകരണം, പ്രദക്ഷിണം, ആശീർവാദം, കൊടിയിറക്ക്, സ്നേഹവിരുന്ന്.