പാറത്തോട്ടിൽ ഞായറാഴ്ചച്ചന്ത തുറന്നു
1489758
Tuesday, December 24, 2024 7:16 AM IST
അടിമാലി: പാറത്തോട് സെന്റ് ജോർജ് പള്ളിയോടനുബന്ധിച്ചു ഞായറാഴ്ചച്ചന്ത ആരംഭിച്ചു. പിതൃവേദി ഒരുക്കുന്ന ചന്ത എല്ലാ ഞായറാഴ്ചയും രാവിലെ ആറു മുതൽ 10 വരെ പ്രവർത്തിക്കും. കർഷകരുടെ പച്ചക്കറികൾ, കിഴങ്ങുവർഗങ്ങൾ, പഴങ്ങൾ, മറ്റു നാടൻ വിഭവങ്ങൾ എന്നിവയ്ക്ക് കൂടുതൽ മെച്ചപ്പെട്ട വില ലഭ്യമാക്കുക, അവ കൃഷി ചെയ്യാൻപ്രോത്സാഹിപ്പിക്കുക, ജനങ്ങൾക്ക് ഗുണമേന്മയുള്ള നാടൻ ഉത്പന്നങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുക എന്നിവയാണ് ഞായറാഴ്ച ചന്തയുടെ ലക്ഷ്യങ്ങൾ.
ചന്തയുടെ ഉദ്ഘാടനം വികാരി ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ നിർവഹിച്ചു. അസി. വികാരി ഫാ. ജോസഫ് പള്ളിവാതുക്കൽ, സാബു കൊച്ചുപുരക്കൽ, ലിജീഷ് പൂങ്കുടിയിൽ, ജോസ് കാക്കല്ലിൽ, കുഞ്ഞപ്പൻ കൊച്ചുപുരക്കൽ, ജോസ് ചിറ്റാനി പാറ, ഷിബു അറുകാക്കൽ തുടങ്ങിയവർ നേതൃത്വം നൽകി.