മന്ത്രി റോഷിക്കെതിരേ കരിങ്കൊടി
1489408
Monday, December 23, 2024 4:06 AM IST
കട്ടപ്പന: ആത്മഹത്യ ചെയ്ത സാബുവിന്റെ കുടുംബത്തെ സന്ദർശിക്കാൻ ഞായറാഴ്ച കട്ടപ്പനയിൽ എത്തിയ മന്ത്രി റോഷി അഗസ്റ്റിനെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ കരിങ്കൊടി കാണിച്ചു പ്രതിഷേധിച്ചു.
പള്ളിക്കവലയിലുള്ള സാബുവിന്റെ വീട്ടിലേക്ക് തിരിക്കാൻ ഗസ്റ്റ് ഹൗസിൽനിന്ന് ഇറങ്ങുന്ന വേളയിലാണ് പ്രവർത്തകർ കരിങ്കൊടി കാണിച്ചത്.
സാബു ആത്മഹത്യ ചെയ്യുന്ന ദിവസം കട്ടപ്പനയിൽനിന്നു 30 കിലോമീറ്ററിനുള്ളിൽ മന്ത്രി റോഷി അഗസ്റ്റിൻ ഉണ്ടായിരുന്നു. പീരുമേട്ടിലെ അദാലത്തിനുശേഷം ചങ്ങനാശേരിയിലെ വിരുന്നിലേക്കാണ് അദ്ദേഹം പോയത്.
സ്വന്തം മണ്ഡലത്തിൽ ഇത്തരമൊരു ദാരുണ സംഭവം ഉണ്ടായിട്ടും സാബുവിന്റെ മരണാനന്തരച്ചടങ്ങുകളും കഴിഞ്ഞാണ് മന്ത്രി സ്ഥലത്ത് എത്തിയതെന്നും ഇതിൽ പ്രതിഷേധിച്ചാണ് കരിങ്കൊടി കാണിച്ചതെന്നും യൂത്തുകോൺഗ്രസ് നേതാക്കൾ പറഞ്ഞു.