മൂലമറ്റം അക്കാദമിയിൽ ക്രിസ്മസ് ആഘോഷം
1489399
Monday, December 23, 2024 3:59 AM IST
മൂലമറ്റം: സെന്റ് ജോസഫ്സ് അക്കാദമിയിലെ കുട്ടികളും അധ്യാപകരും ചേർന്ന് മതസൗഹർദ ക്രിസ്മസ് സന്ദേശറാലിയും മെഗാ ക്രിസ്മസ് കരോൾഗാനവും ഒരുക്കി. കാഞ്ഞാർ ടൗണിലേക്ക് നടത്തിയ റാലി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് ഫ്ളാഗ് ഓഫ് ചെയ്തു.
സമാപന സമ്മേളനത്തിൽ അക്കാദമി ഡയറക്ടർ ഫാ. തോമസ് പുതുശേരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ പ്രഫ. എം.ജെ. ജേക്കബ് ഉദ്ഘാടനം ചെയ്തു.
കുടയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. എൻ. ഷിയാസ്, കെ.പി. അബ്ദുൾ അസീസ്, ഹരി ബാബു, തങ്കച്ചൻ കോട്ടയ്ക്കകം, പ്രിൻസിപ്പൽ ഡോ. തോംസണ് ജോസഫ്, കോ-ഓർഡിനേറ്റർ ഫാ. ബോബിൻ കുമരേട്ട് എന്നിവർ പ്രസംഗിച്ചു.