ബ്രേക്ക് നഷ്ടപ്പെട്ട ലോറി മൺതിട്ടയിൽ ഇടിച്ചുനിന്നു
1489917
Wednesday, December 25, 2024 4:27 AM IST
ചെറുതോണി : കുത്തിറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ട ടോറസ് മൺതിട്ടയിൽ ഇടിച്ചുനിന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെ ആലപ്പുഴ - മധുര സംസ്ഥാന പാതയിൽ വെൺമണി - വട്ടോൻപാറയിലാണ് ടോറസ് അപകടത്തിൽപ്പെട്ടത്. തൊടുപുഴയിൽനിന്ന് കാലിത്തീറ്റയുമായി പട്ടയക്കുടിക്കു പോയ ടോറസാണ് അപകടത്തിൽപ്പെട്ടത്.
അടിമാലി സ്വദേശിയായ ഡ്രൈവറുടെ അവസരോചിത ഇടപെടലിൽ വൻ ദുരന്തം ഒഴിവായി. ബ്രേക്ക് നഷ്ടപ്പെട്ട ലോറി ഇടിച്ചു നിർത്തിയ മൺതിട്ടയ്ക്കു താഴെയായി നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളുമുണ്ട്.