ഉടുന്പൻചോല അദാലത്ത്: 109 അപേക്ഷകളിൽ തീരുമാനം
1489757
Tuesday, December 24, 2024 7:16 AM IST
നെടുങ്കണ്ടം: മന്ത്രിമാരായ റോഷി അഗസ്റ്റിൻ,വി.എൻ.വാസവൻ എന്നിവരുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്തു നടന്ന ഉടുന്പൻചോല താലൂക്ക് കരുതലും കൈത്താങ്ങും അദാലത്തിൽ 109 അപേക്ഷകളിൽ തീരുമാനമായി. ആകെ ലഭിച്ച 193 അപേക്ഷകളിൽ 84 എണ്ണത്തിൽ നടപടി സ്വീകരിച്ചു വരികയാണ്. ഇന്നലെ 52 അപേക്ഷകൾ പുതുതായി ലഭിച്ചു.
ഇവ പരിശോധിച്ച് 15 ദിവസത്തിനകം തീരുമാനം ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് മന്ത്രിമാർ പറഞ്ഞു. ഇതു കൂടാതെ സെന്റ് സെബാസ്റ്റ്യൻസ് പള്ളി പാരിഷ് ഹാളിലെ അദാലത്ത് വേദിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ 17 പേർക്ക് ആനുകൂല്യങ്ങളും വിതരണം ചെയ്തു.
എം.എം.മണി എംഎൽഎ യുടെ പ്രത്യേക വികസനനിധിയിലെ തുക വിനിയോഗിച്ച് ഉടുന്പൻചോല താലൂക്ക് ഓഫീസിനും നിയമസഭാ നിയോജകമണ്ഡലത്തിലെ 14 വില്ലേജ് ഓഫീസുകൾക്കുമായി വാങ്ങിയ ലാപ്ടോപ് കന്പ്യൂട്ടറുകളും മൾട്ടി പർപ്പസ് പ്രിന്ററുകളും വിതരണം ചെയ്തു.