മുട്ടം മർത്ത്മറിയം ടൗണ്‍ പള്ളിയിൽ തിരുനാൾ
1489924
Wednesday, December 25, 2024 4:32 AM IST
മുട്ടം: മർത്ത് മറിയം ടൗണ്‍ പള്ളിയിൽ ഉണ്ണീശോയുടെ തിരുനാൾ 27 മുതൽ 29 വരെ നടക്കും. 27ന് രാവിലെ ആറിന് വിശുദ്ധ കുർബാന, നൊവേന, വൈകുന്നേരം നാലിന് തിരുസ്വരൂപ പ്രതിഷ്ഠ, കൊടിയേറ്റ്-ഫാ. ജോണ്‍ പാളിത്തോട്ടം, തുടർന്ന് വിശുദ്ധ കുർബാന , സന്ദേശം, ഉണ്ണീശോയുടെ നൊവേന-ഫാ. ജോണ്സൻ പുള്ളീറ്റ്, ആറിന് കുടുംബ കൂട്ടായ്മകളുടെയും ഭക്തസംഘടനകളുടെയും വാർഷികം ഫാ. ജോണ്സൻ പുള്ളീറ്റ് ഉദ്ഘാടനം ചെയ്യും.
28ന് രാവിലെ ആറിന് വിശുദ്ധ കുർബാന, 4.30ന് വിശുദ്ധ കുർബാന, സന്ദേശം-ഫാ. സെബാസ്റ്റ്യൻ തുന്പമറ്റത്തിൽ, ആറിന് ജപമാല പ്രദക്ഷിണം, ഉണ്ണീശോയുടെ നൊവേന-ഫാ. സെബാസ്റ്റ്യൻ കുന്പുളുമൂട്ടിൽ.
29ന് രാവിലെ ആറിന് വിശുദ്ധ കുർബാന, പത്തിന് ഫാ.മാത്യു തെരുവൻകുന്നേലിന്റെ പ്രഥമ ബലിയർപ്പണം, 4.30ന് തിരുനാൾ കുർബാന, സന്ദേശം-ഫാ. ജോണ്‍ പാക്കരന്പേൽ, 5.45ന് പ്രദക്ഷിണം,
ഏഴിന് ഉണ്ണീശോയുടെ നൊവേന- ഫാ. മൈക്കിൾ ചാത്തംകുന്നേൽ എന്നിവയാണ് തിരുക്കർമങ്ങളെന്ന് വികാരി ഫാ. ജോണ്‍ പാളിത്തോട്ടം, അസി.വികാരി ഫാ. ജോണ്‍ പാക്കരന്പേൽ എന്നിവർ അറിയിച്ചു.