ആരോഗ്യപ്രവർത്തകർക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് കുരുന്നുകൾ
1489409
Monday, December 23, 2024 4:06 AM IST
നെടുങ്കണ്ടം: ആരോഗ്യ പ്രവർത്തകർക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് കോമ്പയാർ സെന്റ് തോമസ് എൽപി സ്കൂളിലെ കുട്ടികൾ. കരോൾ ഗാനത്തിന്റെ അകമ്പടിയോടെ കല്ലാർ-പട്ടം കോളനി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയ കുട്ടികൾക്കൊപ്പം രോഗികളും പങ്കുചേർന്നു. മെഡിക്കൽ ഓഫീസറിന്റെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവർത്തകർ കുട്ടികളെ സ്വീകരിച്ചു.
തുടർന്ന് ജീവനക്കാർക്കും രോഗികൾക്കും കുട്ടികൾ കേക്ക് മുറിച്ചുനൽകി. സ്കൂൾ മാനേജർ ഫാ. ജിപ്സൺ ചുള്ളി, ഹെഡ്മാസ്റ്റർ ബിജു ജോർജ്, അധ്യാപകരായ ജോബിൻ ജോർജ്, ബെന്നെറ്റ് പോൾ, നിമ്മി ജോസ്, നീതു ഹരികുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.