കല്ലാർകുട്ടി ഡാം 27നു തുറക്കും
1489919
Wednesday, December 25, 2024 4:27 AM IST
ഇടുക്കി: നേര്യമംഗലം ഹൈഡ്രോ ഇലക്ട്രിക് പദ്ധതിയുടെ ഭാഗമായ കല്ലാർകുട്ടി ഡാമിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 27നു രാവിലെ അഞ്ചുമുതൽ ഡാമിന്റെ സൂയസ് വാൽവ് തുറന്ന് എകദേശം 25 ക്യുമക്സ് വരെ ജലം ഘട്ടംഘട്ടമായി തുറന്നുവിടും.
പെരിയാർ, മുതിരപ്പുഴയാർ പുഴകളുടെ ഇരുകരകളിലുമുള്ളവർ അതീവജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.