മാധ്യമസ്വാതന്ത്ര്യം നിഷേധിക്കാനുള്ള നീക്കം ചെറുത്തുതോൽപ്പിക്കണം: കെ.കെ. ശിവരാമൻ
1489923
Wednesday, December 25, 2024 4:27 AM IST
തൊടുപുഴ: മാധ്യമ സ്വാതന്ത്ര്യം നിഷേധിക്കാനുള്ള ഭരണകൂട നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കണമെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും സിപിഐ നേതാവുമായ കെ.കെ. ശിവരാമൻ. വാർത്ത നൽകിയതിന്റെ പേരിൽ മാധ്യമ പ്രവർത്തകന്റെ മൊബൈൽഫോണ്‍ പിടിച്ചെടുക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കത്തിൽ പ്രതിഷേധിച്ച് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസ് ക്ലബ്ബിനു മുന്നിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് പി.കെ.ലത്തീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ, സംസ്ഥാന കമ്മിറ്റിയംഗം വിൽസണ്‍ കളരിക്കൽ, ഏഷ്യാനെറ്റ് ജില്ലാ ലേഖകൻ കെ.ശ്രീധരൻ, പ്രസ് ക്ലബ് മുൻ പ്രസിഡന്റ് ഹാരിസ് മുഹമ്മദ്, ജില്ലാ കമ്മിറ്റിയംഗം എൻ.വി. വൈശാഖ് എന്നിവർ പ്രസംഗിച്ചു.
ജോയിന്റ് സെക്രട്ടറി അഖിൽ സഹായി, കമ്മിറ്റിയംഗങ്ങളായ ഷിയാസ് ബഷീർ, അനീഷ് ടോം, മുൻ വൈസ് പ്രസിഡന്റ് അഫ്സൽ ഇബ്രാഹിം, ജെയിൻ എസ്.രാജു, പി.ടി. സുബാഷ്, ബാസിത് ഹസൻ തുടങ്ങിയവർ നേതൃത്വം നൽകി.