തോട്ടം മേഖലയിലെ സ്കൂൾ കുട്ടികൾക്ക് ക്രിസ്മസ് വിരുന്നൊരുക്കി
1489398
Monday, December 23, 2024 3:59 AM IST
ഇടുക്കി: പൂട്ടിക്കിടക്കുന്ന തോട്ടം മേഖലയിലെ സ്കൂൾ കുട്ടികൾക്ക് കേരള പ്ലാന്റേഷൻ വെൽഫയർ മിഷൻ, ഇന്ത്യൻ ആന്റി കറക്ഷൻ മിഷൻ എന്നിവയുടെ നേതൃത്വത്തിൽ ക്രിസ്മസ് വിരുന്നൊരുക്കി.
ഉപ്പുതറ പഞ്ചായത്തിലെ ലോണ്ട്രി എൽപിസ്കൂളിലാണ് സ്കൂളിലെ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ക്രിസ്മസ് വിരുന്നൊരുക്കിയത്. പിടിഎ പ്രസിഡന്റ് സരിലാൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.ടി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം രജനി രവി, പ്ലാന്റേഷൻ മിഷൻ സംസ്ഥാന ചെയർമാൻ ഷിബു. കെ. തന്പി, ഉസ്താദ് ഖാലിദ് സഖാഫി, ഹെഡ്മാസ്റ്റർ കെ. രാമകൃഷ്ണൻ, അധ്യാപകരായ റിനിഷ് ആറാട്ട്, മിഷാ മോഹൻ,
കെ.എം. ജിനുമോൻ, നെസിയ സ്റ്റീഫൻ, ടി. ശിവൻകുട്ടി. കൃഷ്ണദാസ് എന്നിവർ പ്രസംഗിച്ചു.