കെ. കരുണാകരൻ അനുസ്മരണ സമ്മേളനം
1489927
Wednesday, December 25, 2024 4:32 AM IST
തൊടുപുഴ: പ്രതിസന്ധി ഘട്ടങ്ങളിൽ കോണ്ഗ്രസ് പ്രവർത്തകർക്കൊപ്പം പതറാതെ നിന്ന നേതാവാണ് കെ. കരുണാകരനെന്ന് ഡിസിസി പ്രസിഡന്റ് സി.പി.മാത്യു. കെ.കരുണാകരൻ അനുസ്മരണ സമ്മേളനം തൊടുപുഴ രാജീവ് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡിസിസി ട്രഷറർ ഇന്ദു സുധാകരൻ അധ്യക്ഷത വഹിച്ചു.
കെപിസിസി മെംബർ നിഷ സോമൻ, ആദിവാസി കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് സി.പി.കൃഷ്ണൻ, ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബ്, എൻ. ഐ.ബെന്നി, ടി.ജെ.പീറ്റർ, ജോസ് ഓലിയിൽ, വി.ഇ. താജുദ്ദീൻ, കെ. വി.സിദ്ധാർത്ഥൻ, ടോമി പാലക്കൽ എന്നിവർ പ്രസംഗിച്ചു.