കുമളി സെന്റ് തോമസ് പള്ളിയിൽ "സ്റ്റെല്ലാ സല്യൂത്തിസ്’ തുടങ്ങി
1489406
Monday, December 23, 2024 3:59 AM IST
കുമളി: കുമളി സെന്റ് തോമസ് ഫൊറോനാ പള്ളിയിൽ ക്രിസ്മസ് ആഘോഷം ’ സ്റ്റെല്ലാ സല്യൂത്തിസി’ന് തുടക്കമായി. വൈകുന്നേരം ആറിന് പള്ളി വികാരി റവ.ഡോ. തോമസ് പൂവത്താനിക്കുന്നേൽ പള്ളി മൈതാനിയിൽ ഒരുക്കുന്ന ക്രിസ്മസ് ഗ്രാമം തുറന്നു. വിവിധങ്ങളായ സ്റ്റാളുകളും ഭക്ഷ്യ മേളയും ഗ്രാമത്തിൽ ഒരുക്കിയിട്ടുണ്ട്. തുടർന്ന് സുമേഷ് കൂട്ടിക്കലിന്റെ നേതൃത്വത്തിൽ മ്യൂസിക് നൈറ്റ്.
ഇന്നു വൈകുന്നേരം 5.45ന് കുമളി ഹോളിഡേ ഹോമിന് സമീപത്തുനിന്നാരംഭിക്കുന്ന മഹാറാലി മലങ്കര സുറിയാനി ഓർത്തഡോക്സ് സഭാ ഇടുക്കി ഭദ്രാസന മെത്രാപ്പോലീത്ത സക്കറിയാസ് മാർ സെവേറിയോസ് ഫ്ളാഗ് ഓഫ് ചെയ്യും.
25 ക്രിസ്മസ് ഫ്ളോട്ടുകൾ, നന്ദനം ഫിലിം ഇൻഡസ്ട്രീസ് ഒരുക്കുന്ന ലിവിംഗ് പുൽക്കൂട് തുടങ്ങിയവ റാലിയിലുണ്ടാവും. പൊതുസമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ജോസഫ് വെള്ളമറ്റം സന്ദേശം നല്കും. സംവിധായകൻ ജോണി ആന്റണി പ്രസംഗിക്കും. 500 കലാകാരൻമാർ ഒരുക്കുന്ന കലാസന്ധ്യ അരങ്ങേറും.
24ന് രാത്രി 11ന് പള്ളിയങ്കണത്തിൽ യേശുക്രിസ്തുവിന്റെ പിറവിയുടെ മഹാജൂബിലിയാഘോഷം, 2025ന്റെ ഓർമ പുതുക്കലായി 2025 നക്ഷത്രങ്ങൾ തെളിക്കും. നക്ഷത്രം തെളിക്കൽ വികാരി റവ. ഡോ. തോമസ് പൂവത്താനിക്കുന്നേൽ നിർവഹിക്കും. തുടർന്ന് ക്രിസ്മസ് തിരുക്കർമങ്ങൾ.