നിക്ഷേപകന്റെ ആത്മഹത്യ: ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ച്
1489918
Wednesday, December 25, 2024 4:27 AM IST
കട്ടപ്പന: കട്ടപ്പനയിലെ വ്യാപരി സാബു മുളങ്ങാശേരിയുടെ മരണത്തിന് കാരണക്കാരായ റൂറൽ ബാങ്ക് ജീവനക്കാർക്കെതിരെയും സിപിഎം നേതാവിനെതിരെയും കൊലക്കുറ്റത്തിനു കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും കുറ്റവാളികളെ സംരക്ഷിക്കുന്ന പോലീസ് നിലപാടിൽ പ്രതിഷേധിച്ചും 27ന് കോണ്‍ഗ്രസ് കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്കു മാർച്ച് ചെയ്യും.
രാവിലെ പത്തിന് ആരംഭിക്കുന്ന മാർച്ച് കോണ്‍ഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ ഉൽഘാടനം ചെയ്യും. കോണ്‍ഗ്രസിന്റെയും പോഷകസംഘടനകളുടെയും പ്രമുഖ നേതാക്കൾ പങ്കെടുക്കും.
മഹിളാ കോണ്‍ഗ്രസിന്റെ സന്ദേശ യാത്ര
കട്ടപ്പന: കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബുവിന്റെ ഭാര്യ മേരിക്കുട്ടിക്കും കുടുംബത്തിനുനൊപ്പം എന്ന സന്ദേശവുമായി ഇന്ന് മഹിളാ കോണ്‍ഗ്രസ് പ്രവർത്തകർ രാവിലെ 10ന് സാബുവിന്റെ ഭവനം സന്ദർശിച്ച് അനുശോചനം അറിയിക്കും.
തുടർന്ന് ഗാന്ധി സ്ക്വയറിൽ സാബുവിന്റെ കുടുംബത്തിന് പിന്തുണ അർപ്പിച്ച് മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ സദസ് നടത്തും. ജില്ലാ പ്രസിഡന്റ് മിനി സാബു നേതൃത്വം നൽകും.