വനംമന്ത്രിയുടെ നിലപാട് അപലപനീയം: കെ.കെ. ശിവരാമൻ
1489753
Tuesday, December 24, 2024 7:16 AM IST
തൊടുപുഴ: സംസ്ഥാന നിയമസഭയിൽ അവതരിപ്പിക്കാൻ പോകുന്ന 1961ലെ വന നിയമ ഭേദഗതിയെ ന്യായീകരിക്കുന്ന മന്ത്രി എ.കെ. ശശീന്ദ്രന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ സംസ്ഥാന കൗണ്‍സിൽ അംഗം കെ.കെ.ശിവരാമൻ.
ജനാധിപത്യ വിരുദ്ധവും ജനദ്രോഹപരവുമായ ഭേദഗതി വനം മന്ത്രിയുടെ അറിവോടെയാണെന്ന് അദ്ദേഹത്തിന്റെ വാക്കുകൾ വ്യക്തമാക്കുന്നുണ്ട്. ഇപ്പോൾ തന്നെ വനാതിർത്തി പങ്കിടുന്ന പ്രദേശത്തെ ജനങ്ങൾ വനപാലകരുടെ അക്രമങ്ങളെയും പീഡനങ്ങളെയും നേരിടുകയാണ്. വനപാലകരെ കയറൂരി വിടാനും അവർക്ക് ആരെയും പീഡിപ്പിക്കാനും വീടുകൾ റെയ്ഡ് ചെയ്യാനും അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കാനും ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കുപോലും അധികാരം നൽകുന്നതാണ് ഭേദഗതി. ജനവിരുദ്ധമായ നിയമഭേദഗതിയെ ന്യായീകരിക്കുന്ന മന്ത്രിയുടെ നിലപാട് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് ശിവരാമൻ പറഞ്ഞു.