ഗാന്ധി സ്മൃതിസംഗമം നാളെ
1489920
Wednesday, December 25, 2024 4:27 AM IST
ചെറുതോണി: മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷനായതിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 'ഗാന്ധിജിയുടെ ഇന്ത്യ' എന്ന ആശയം മുൻനിർത്തി നാളെ വൈകുന്നേരം നാലിന് അടിമാലിയിൽ ഗാന്ധി സ്മൃതിസംഗമം നടത്തുമെന്ന് ഡിസിസി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ അറിയിച്ചു. സംഗമം മാത്യു കുഴൽനാടൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
ഡിസിസി പ്രസിഡന്റ് സി.പി. മാത്യു അധ്യക്ഷത വഹിക്കും. കാലടി സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ്കുമാർ മുഖ്യപ്രഭാഷണം നടത്തും.
യോഗത്തിൽ നേതാക്കളായ ഇ.എം. ആഗസ്തി, എസ്. അശോകൻ, ജോയി തോമസ്, റോയ് കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, എ.കെ. മണി, ജോയി വെട്ടിക്കുഴി തുടങ്ങിയവർ പങ്കെടുക്കും.