ബ്ലോക്കുതല മത്സരങ്ങൾ ആരംഭിച്ചു
1489400
Monday, December 23, 2024 3:59 AM IST
തൊടുപുഴ: നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ ഇളംദേശം, തൊടുപുഴ ബ്ലോക്കുതല കായികമത്സരങ്ങൾക്ക് തുടക്കമായി.
തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സണ്‍ സബീന ബിഞ്ചു ഉദ്ഘാടനം ചെയ്തു. പി.എ. സലിംകുട്ടി അധ്യക്ഷത വഹിച്ചു.
ബി.ആർ. അമൽ, ഷിനോസ്, ആൽവിൻ ജോസ്, എസ്. രാഹുൽ എന്നിവർ പ്രസംഗിച്ചു. സമ്മാനദാനം തൊടുപുഴ ട്രാഫിക് എസ്ഐ ശശി ഗോപാലൻ, മുനിസിപ്പൽ കൗണ്‍സലർ ശ്രീലക്ഷ്മി സുദീപ് എന്നിവർ നിർവഹിച്ചു.