അടിമാലിയില്‍ ക്രിസ്മസ് - പുതുവത്സര വിപണന മേള ആരംഭിച്ചു
1489761
Tuesday, December 24, 2024 7:16 AM IST
അടിമാലി: കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അടിമാലിയില്‍ ക്രിസ്മസ് - പുതുവത്സര വിപണനമേള ആരംഭിച്ചു. അടിമാലി മാര്‍ക്കറ്റ് ജംഗ്ഷനിലാണ് മേള.
അടിമാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ ജിഷ സന്തോഷ് അധ്യക്ഷത വഹിച്ചു. വിവിധ കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നുള്ള ഉത്പന്നങ്ങളാണ് വിപണന മേളയില്‍ എത്തിച്ചിട്ടുള്ളത്.