കാളിയാറിൽ ക്രിസ്മസ് സന്ദേശ റാലി നടത്തി
1489756
Tuesday, December 24, 2024 7:16 AM IST
വണ്ണപ്പുറം: കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളിയുടെനേതൃത്വത്തിൽ ക്രിസ്മസ് സന്ദേശ റാലി നടത്തി വികാരി ഫാ.ജോസഫ് മുണ്ടുനടയിലിന്റെ നേതൃത്വത്തിൽ നടന്ന റാലി ഫാ. സക്കറിയ കദളിക്കാട്ട് ഉദ്ഘാടനം ചെയ്തു. റവ.ഡോ.ജിയോ തടിക്കാട്ട് സന്ദേശം നൽകി.
ഫാ. പോൾ ആക്കപ്പടിക്കൽ, ഫാ. ജയിംസ് ഐക്കരമറ്റം, ഫാ.ആന്റണി ഓവേലിൽ , ഫാ.ജോ പിച്ചാപ്പിള്ളിൽ, ഫാ.എ.ഇ. ഈപ്പൻ, ഫാ. ജോ തലച്ചിറ എന്നിവർ പ്രസംഗിച്ചു.