നഴ്സിംഗ് കോളജ് സമരത്തിൽ സർക്കാർ ഇടപെടണം: എംപി
1489767
Tuesday, December 24, 2024 7:16 AM IST
ഇടുക്കി: ഗവ.നഴ്സിംഗ് കോളജ് വിദ്യാർഥികളുടെ പഠിപ്പുമുടക്ക് സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് ഡീൻ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു. ഇടുക്കി മെഡിക്കൽ കോളജിനെയും മറ്റ് അനുബന്ധസ്ഥാപനങ്ങളെയും തകർക്കുന്നതിനായി സർക്കാർ നടത്തുന്ന മെല്ലെപ്പോക്ക് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു.
അടിസ്ഥാന പ്രാഥമിക സൗകര്യങ്ങൾ ഒരുക്കാതെ നഴ്സിംഗ് കൗണ്‍സിലിനെ സാങ്കേതികമായി തെറ്റിദ്ധരിപ്പിച്ച് നടത്തിയ പ്രവൃത്തികൾ വിദ്യാർഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിലെത്തിയിരിക്കുന്നു.
രണ്ടാം പ്രവൃത്തി വർഷത്തിലും ക്ലാസ് മുറികളും പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഹോസ്റ്റലും നിർമിക്കുന്നതിനോ കഴിഞ്ഞിട്ടില്ല. അധ്യാപക, അനധ്യാപക ജീവനക്കാരുടെ കുറവ് അക്കാദമിക പ്രവർത്തനങ്ങളെയും സാരമായി ബാധിച്ചിരിക്കുകയാണ്. നഴ്സിംഗ് വിദ്യാർഥികളുടെ ന്യായമായ സമരത്തിന് പൊതു സമൂഹത്തിന്റെ പിന്തുണയുണ്ടാകുമെന്നും എംപി പറഞ്ഞു.