ജില്ലാ ത്രോബോൾ ചാന്പ്യൻഷിപ്പ്: മാങ്കുളവും പഴയവിടുതിയും ജേതാക്കൾ
1489921
Wednesday, December 25, 2024 4:27 AM IST
രാജാക്കാട്: ജില്ലാ മിനി - സബ് ജൂനിയർ ത്രോബോൾ ചാന്പ്യൻഷിപ്പ് രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽവച്ച് നടത്തി. മിനി ആണ്‍കുട്ടികളുടെ വിഭാഗത്തിൽ മാങ്കുളം സെന്റ് മേരീസ് ത്രോബോൾ ക്ലബ് ഒന്നാം സ്ഥാനവും പഴയവിടുതി ഗവ. യുപി സ്കൂൾ രണ്ടാം സ്ഥാനവും നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ പഴയവിടുതി ഗവ. യുപി സ്കൂൾ ഒന്നാം സ്ഥാനവും മാങ്കുളം സെന്റ് മേരീസ് ത്രോബോൾ ക്ലബ് രണ്ടാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗം ആണ്‍കുട്ടികളുടെ മത്സരത്തിൽ മാങ്കുളം സെന്റ് മേരീസ് സ്കൂൾ ഒന്നാം സ്ഥാനവും പഴയവിടുതി ഗവ. യുപി സ്കൂൾ രണ്ടാം സ്ഥാനവും നേടി.
പെണ്‍കുട്ടികളുടെ വിഭാഗത്തിൽ മാങ്കുളം സെന്റ് മേരീസ് സ്കൂൾ ഒന്നാം സ്ഥാനവും പഴയവിടുതി ഗവ. യുപി സ്കൂൾ രണ്ടാം സ്ഥാനവും നേടി.