എൻഎസ്എസ് സഹവാസ ക്യാമ്പ്
1489411
Monday, December 23, 2024 4:06 AM IST
മരിയാപുരം സെന്റ് മേരീസ് എച്ച്എസ്എസ്
ചെറുതോണി: മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് സപ്തദിന ക്യാമ്പ് വിമലഗിരി വിമല എച്ച്എസിൽ ആരംഭിച്ചു. ക്യാമ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആലിസ് വർഗീസ്, ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗംങ്ങളായ ഷാജു പോൾ, അനുമോൾ കൃഷ്ണൻ, ബെന്നിമോൾ രാജു, സ്കൂൾ പ്രിൻസിപ്പൽ സിബിച്ചൻ തോമസ്, പിടിഎ പ്രസിഡന്റുമാരായ സണ്ണി കല്ലക്കാവുങ്കൽ, ഗിരീഷ് തോക്കാട്ട്,
ഹെഡ്മാസ്റ്റർമാരായ സിജുമോൻ ദേവസ്യ, സിസ്റ്റർ പ്രശാന്തി സിഎംസി, എൻഎസ്എസ് കട്ടപ്പന ക്ലസ്റ്റർ അംഗം കെ. സുദർശൻ, എംപിടിഎ പ്രസിഡന്റ് കെ.എസ്.സിന്ധു, പ്രോഗ്രാം ഓഫീസർ എബി ഏബ്രഹാം കൂട്ടുങ്കൽ, അധ്യാപക പ്രതിനിധി ലെറ്റിസ് ജോർജ്, വോളണ്ടിയർ ലീഡർ ആൽവിൻ ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.
ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് എച്ച്എസ്എസ്
നെടുങ്കണ്ടം: ചെമ്മണ്ണാര്‍ സെന്റ് സേവ്യേഴ്സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ എന്‍എസ്എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പ് പൊട്ടന്‍കാട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്കൂളില്‍ "കിരണം' എന്ന പേരില്‍ ആരംഭിച്ചു.
എം.എം. മണി എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ ഗിരിജ മൗജന്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പൽ ജോയി കെ. ജോസ്, പ്രോഗ്രാം ഓഫീസര്‍ സൗമി ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാമ്പ് 26ന് സമാപിക്കും.
"ഗ്ലിറ്റർ 2കെ 24'എസ്പിസി ദ്വിദിന ക്യാമ്പ്
ചെറുതോണി: മുരിക്കാശ്ശേരി സെന്റ്് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗ്ലിറ്റർ 2കെ24 എന്ന പേരിൽ എസ്പിസി ക്രിസ്മസ് ദ്വിദിന ക്യാമ്പ് വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ്് ജോസ്മി ജോസ് ഉദ്ഘാടനം ചെയ്തു. ഗാർഡിയൻസ് എസ്പിസി പ്രസിഡന്റ്് തങ്കച്ചൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ മുരിക്കാശേരി എസ് എച്ച്ഒ സന്തോഷ് കുമാർവാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോണിയോ ഏബ്രഹാം, സ്കൂൾ മാനേജർ ഫാ. ജോസ് നരിതൂക്കിൽ തുടങ്ങിയവർ പ്രസംഗിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ക്യാംപ് സന്ദർശിച്ചു. ക്രിസ്മസ് ആഘോഷങ്ങളോടെ ക്യാംപ് സമാപിച്ചു.