നക്ഷത്ര ശോഭയിൽ ക്രിസ്മസ് രാവ്
1489768
Tuesday, December 24, 2024 7:16 AM IST
അടിമാലി : അടിമാലി സെന്റ് ജൂഡ് ഫൊറോന ടൗൺ പള്ളിയിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി നക്ഷത്രരാവ് 2കെ24 സംഘടിപ്പിച്ചു. വാദ്യമേളങ്ങൾ, നിശ്ചില ദൃശ്യങ്ങൾ, നക്ഷത്രവിളക്കുകൾ, കരോൾ ഗാനങ്ങൾ എന്നിവയുടെ അകമ്പടിയോടെ ഇടവകയിലെ 12 വാർഡുകളിൽ നിന്നും ആരംഭിച്ച കാരോൾ റാലി അടിമാലി ടൗണിലൂടെ സഞ്ചരിച്ച് അടിമാലി സെന്റ് ജൂഡ് പള്ളിയിലെ റോസറി ഗാർഡനിൽ സമാപിച്ചു.
നക്ഷത്ര രാവിന്റെ ഉദ്ഘാടനം ഇടവക വികാരി ഫാ. ജോർജ് പാട്ടത്തേക്കുഴി നിർവഹിച്ചു. തുടർന്ന് കരോൾ ഗാന മത്സരം, നക്ഷത്രമത്സരം, ക്രിസ്മസ് പുൽക്കൂട് മത്സരം, മാലാഖ മത്സരം എന്നിവ നടന്നു. ഫാ. ഷിന്റോ കോലത്ത്പടവിൽ, ഫാ. വികാസ് കുന്നത്തുംപാറ, ഫാ. ഫ്രാൻസിസ് കുരിശുംമൂട്ടില്‍, ഫാ. ജേക്കബ് കോരക്കൽ, ഫാ. റോണി തൂമ്പുങ്കൽ കൈക്കാരന്മാരായ തങ്കച്ചൻ ഉന്നൂപ്പാട്ട്, ഫ്രാൻസിസ് നെല്ലിചോട്ടിൽ, ഷാജി കോയിക്കകുടി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.